Home>>Latest News>>കേരളം:-ഇന്ന് 5215 പേര്‍ക്ക് കോവിഡ്; പരിശോധിച്ചത് 58,283 സാമ്പിളുകള്‍, 5376 പേര്‍ രോഗമുക്തി നേടി.
Latest News

കേരളം:-ഇന്ന് 5215 പേര്‍ക്ക് കോവിഡ്; പരിശോധിച്ചത് 58,283 സാമ്പിളുകള്‍, 5376 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420, കൊല്ലം 402, മലപ്പുറം 388, കണ്ണൂര്‍ 302, പാലക്കാട് 225, ഇടുക്കി 190, വയനാട് 165, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.