Follow us on :


അന്വേഷണസംഘം ജില്ലയിലെത്തി തെളിവെടുപ്പ് നടത്തി.
വിദ്യാര്‍ത്ഥിനിയെ പീഡനത്തിരയാക്കിയ സംഭവുമായി ബന്ധപ്പെട്ട് വയനാട് സിഡബ്ല്യുസി ക്കും, ഹോളി ഇന്‍ഫന്റ് മേരിസ് ഫോണ്ട്ലിംഗ് ഹോമിനുമെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ അന്വേഷണസംഘം ജില്ലയിലെത്തി തെളിവെടുപ്പ് നടത്തി. അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ സുനില്‍കുമാറും സംഘവുമാണ് കണിയാമ്പറ്റയിലെ സിഡബ്ല്യുസി ഓഫീസിലും, വൈത്തിരിയിലെ ഫോണ്ട്ലിംഗ് ഹോമിലുമെത്തി അന്വേഷണം നടത്തിയത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കുറ്റം ചെയ്തെന്ന് തെളിഞ്ഞാല്‍ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും അന്വേഷണസംഘം.ജില്ലയിലെത്തിയ സംഘം ആദ്യം കണിയാമ്പറ്റ സിഡബ്ല്യുസി ഓഫീസിലെത്തി ചെയര്‍മാന്‍ അഡ്വ.തോമസ് ജോസഫ് തേരകത്തിന്റേയും മറ്റ് അംഗങ്ങളുടേയും വിശദീകരണം കേട്ടശേഷം വൈകുന്നേരത്തോടെയാണ് വൈത്തിരിയിലെ ഫോണ്ട്ലിംഗ് ഹോമിലെത്തിയത്. തുടര്‍ന്ന് ഒരുമണിക്കൂറോളം സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയ്ന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അന്വേഷണ പുരോഗതിയെകുറിച്ചും മറ്റും ഇപ്പോള്‍ ഒന്നും പ്രതികരിക്കാന്‍ കഴിയില്ലെന്നും, കുറ്റം ചെയ്തൂവെന്ന് ബോധ്യപ്പെട്ടാല്‍ അവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സിഐ എം.സുനില്‍കുമാര്‍ ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു. കുട്ടിയെ അനാഥാലയത്തില്‍ സൂക്ഷിക്കുമ്പോള്‍ പാലിക്കേണ്ടുന്ന നടപടി ക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നുള്ള കാര്യമാണ് അന്വേഷണസംഘം മുഖ്യമായു ംപരിശോധിക്കുന്നത്. എന്നാല്‍ ചോദ്യംചെയ്യലില്‍ ഇക്കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചതായുള്ള എന്തെങ്കിലും സൂചനകളുണ്ടോയെന്ന് അന്വഷണസംഘം വെളിപ്പെടുത്തിയിട്ടില്ല. സിഐ സുനില്‍കുമാറിന് പുറമേ പേരാവൂര്‍ അഡീഷണല്‍ എസ്.ഐ ജോണ്‍, എസ് സിപിഒ ഗോപാലകൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു