Follow us on :


പിണറായി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നു.
പിണറായി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നു. നോട്ട് നിരോധം മനുഷ്യ നിര്‍മിത ദുരന്തമാണെന്ന് ധനമന്ത്രി പറഞ്ഞു. നോട്ട് നിരോധത്തെ കുറിച്ചുള്ള എം ടി വാസുദേവന്‍ നായരുടെ പരാമര്‍ശത്തോടെയാണ് മന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. കയറ്റുമതി കുത്തനെ കുറഞ്ഞു. നിക്ഷേപത്തിലും ഗണ്യമായ കുറവുണ്ടായി. ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാന്‍ ആളില്ലാതായെന്നും മന്ത്രി പറഞ്ഞു. നികുതി വരുമാന വര്‍ധന ഈ വര്‍ഷം ലക്ഷ്യം കാണില്ല. കിഫ്ബി മാര്‍ച്ചില്‍ 1500 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കും. 2017-18 വര്‍ഷം 25000 കോടിയുടെ നിര്‍മാണ പദ്ധതികള്‍.