Follow us on :


കോഴിക്കോട് കല്യാച്ചിയില്‍ ബോംബേറ്.
കോഴിക്കോട് കല്യാച്ചിയില്‍ ബോംബേറ്. മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഗുരുതരമായ പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലാച്ചി സ്വദേശി ടി പി ബാബു, വളയം സ്വദേശി വിനേഷ് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കല്ലാച്ചി സ്വദേശി സുനിലാണ് പരിക്കേറ്റ മൂന്നാമത്തെ ആള്‍. ഇതില്‍ സുനിലിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കല്ലാച്ചിയിലെ ആര്‍.എസ്.എസ് കാര്യാലയത്തിന് മുന്നിലാണ് ബോംബേറുണ്ടായത്. അതിനിടെ കല്ലാച്ചിയില്‍ സിപിഎമ്മിന്‍റെ സ്തൂപം തകര്‍ത്തിട്ടുണ്ട്. ബോംബേറുണ്ടായതിന് ശേഷമാണ് സ്തൂപം തകര്‍ക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്.