Home>>Latest News>>അന്ന് രാജീവിനെ അമ്പരപ്പിച്ചു; ഇന്ന് മോദിയെ ഞെട്ടിച്ചു; രാജ്പഥിലേക്ക് ട്രാക്ടര്‍ കയറുമോ?.
Latest News

അന്ന് രാജീവിനെ അമ്പരപ്പിച്ചു; ഇന്ന് മോദിയെ ഞെട്ടിച്ചു; രാജ്പഥിലേക്ക് ട്രാക്ടര്‍ കയറുമോ?.

 

 

വിവാദമായ മൂന്നു കർഷക നിയമങ്ങളും പിന്‍വലിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥിലൂടെ ട്രാക്ടര്‍ പരേഡ് നടത്തുമെന്നാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകസംഘടനയുടെ മുന്നറിയിപ്പ്. സംഘടനയുടെ പേര് ഭാരതീയ കിസാന്‍ യൂണിയന്‍ എന്നാണ്. മുപ്പത്തിരണ്ടുവര്‍ഷം രാജ്യതലസ്ഥാനത്തിന്റെ ഹൃദയത്തിലൂടെ ട്രാക്ടര്‍ ഓടിച്ച് രാജ്പഥും വിജയ്ചൗക്കും പാര്‍ലമെന്റ് പരിസരവും കീഴടക്കിയ മഹേന്ദ്രസിങ് തിക്കായത്തിന്റെ അനുയായികളുടെതാണ് മുന്നറിയിപ്പ് എന്ന് കൂടി ഓര്‍ക്കണം.

ആ സമരം നയിച്ച മഹേന്ദ്രസിങ് തിക്കായത് 2011ല്‍ വിടവാങ്ങിയതോടെ ഭാരതീയ കിസാന്‍ യൂണിയനില്‍ പിളര്‍പ്പുണ്ടായി. പക്ഷേ, പശ്ചിമ ഉത്തര്‍പ്രദേശിലെ കരിമ്പ് കര്‍ഷകര്‍ക്കിടയില്‍ ഇപ്പോഴും കരുത്ത് തിക്കായതിന്റെ മക്കളായ നരേഷ് തിക്കായത്തും രാകേഷ് തിക്കായത്തും നയിക്കുന്ന ഭാരതീയ കിസാന്‍ യൂണിയന് തന്നെയാണ്. ആ സംഘടനയാണ് കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന് രാകേഷ് തിക്കായത്ത് മനോരമന്യൂസിനോട് പറഞ്ഞു.